Latest Updates

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിയായ സ്ത്രീയ്ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണ്. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിക്കുന്നത്. നേരത്തെ വണ്ടൂരില്‍ ഒരാള്‍ നിപ ബാധിച്ച് മരിച്ചു.

Get Newsletter

Advertisement

PREVIOUS Choice